Skip to content

തായമ്പക

February 1, 2012

തായമ്പകയെ കുറിച്ച് ചില സംശയങ്ങള്‍….
തായമ്പകയില്‍ മലമക്കാവ് ശൈലിയും പാലക്കാടന്‍ ശൈലിയും തൃത്താല ശൈലിയും ഉണ്ട് എന്ന് പറയുന്നു. അതിലും തൃത്താല ശൈലി തന്നെ മലമക്കാവ് ശൈലിയുടെ improvisation ആണെന്നും. മലമക്കാവ് ശൈലി മലമക്കാവ് കേശവ പൊതുവാള്‍ തുടങ്ങിയതാണ് അത്രേ. പാലക്കാടന്‍ ശൈലി കൊലാന്ത സ്വാമി ഗൃപ്പിന്റെയും അങ്ങിനെ വരുമ്പോള്‍ മലമക്കാവ് കേശവ പൊതുവാളിനു മുമ്പ് എന്തായിരുന്നു ശൈലി. അതുപോലെ കൊലാന്ത സ്വാമിക്ക് മുമ്പോ?? അന്ന് വരെ തായമ്പക അനുഷ്ടാന കല മാത്രമായിരുന്നോ? എന്ന് മുതലാണ് അത് ഒരു performing art ആയി ഡെവലപ് ചെയ്തത്? ഈ ശൈലിയിലുള്ള വ്യത്യാസം കുറിനു മാത്രം ആണോ? അടന്ത, ചമ്പ-പഞ്ചാരി കുറുകള്‍?? ഇരുകിടയില്‍ കാലം കേറുന്നതില്‍ അല്ലാതെ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?

  • Dev Pannavoor മലമക്കാവ് ശൈലിയില്‍ കൃത്യമായ ആരോഹണവും, എണ്ണം പറഞ്ഞ കണക്കുകളും ഉള്ള പതികാലത്തിനാണ് കേമം എന്ന് കേട്ടിട്ടുണ്ട്…പാലക്കാടന്‍ ശൈലിയില്‍ മനോധര്‍മതിനാണ് പ്രാധാന്യം എന്നും…:):)

  • Sreevalsan Thiyyadi അതേ, Dev. മനോധര്‍മത്തിനു പ്രാധാന്യം കൂടും എന്നതിനാല്‍ പാലക്കാടന്‍ ശൈലിയിലെ തായമ്പകയില്‍ വാസനാപ്രകടനം കൂടുതല്‍ നടത്താന്‍ സാധ്യമാകുന്ന അടന്തക്കൂറ് ധാരാളമായി കേള്‍ക്കാം. മലമക്കാവ് മട്ടിലാകട്ടെ, ഒന്നാംകാലം കഴിഞ്ഞാല്‍ പൊതുവേ പഞ്ചാരി-ചമ്പ കൂറുകള്‍, കാലം താഴ്ത്താതെയും വലിയ കസര്‍ത്തില്ലാതെ ഭംഗിയായി കൊട്ടിക്കൂര്‍പിച്ച് ഇടനിലയിലേക്ക് കടക്കും. അവിടന്നങ്ങോട്ട് പാലക്കാടന്മാരെ തീരെ പിടിച്ചാല്‍ക്കിട്ടില്ല. (പഴയ ചിട്ടയിലെ [തൃത്താല കുഞ്ഞികൃഷ്ണ പൊതുവാള്‍, ആളിപ്പറമ്പ് ശിവരാമ പൊതുവാള്‍] മലമക്കാവുകാര്‍ ഒടുവിലെ ഈ ഭാഗം പൊതുവേ ഉപായത്തില്‍ കഴിച്ചുകൂട്ടും. വൃത്തിയുണ്ടാവും.)

  • Dev Pannavoor അത് പറഞ്ഞപ്പളാ ഒരു കഥ ഓര്‍മ വരുന്നതെ…അകലൂര്‍ കാവില്‍ ഡബിള്‍ തായമ്പക…തൃത്താല കേശവനും, പല്ലാവൂര്‍ അപ്പു മാരാരും….അച്ഛന്റെ കൂടെ ഞാനും പോയി…തൃത്താല കേശവന്‍ ഒരു ബീഡി വലിക്കാന്‍ വേണ്ടി അച്ഛന്റെ അടുത്ത് വന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു ” കേശവാ….ഇന്ന് നീ വെള്ളം കുടിക്കും…അപ്പ്വാ കൂടെ കൊട്ടുന്നത്..”…ഉടന്‍ വന്നു മറുപടി…” ഹും…അപ്പ്വോ …ന്റെ ഈ കയ്യൊന്നു ഒരു തവണ വീണാല്‍ മതി…അവന്‍ പിന്നെ പല്ലവൂരെത്തിട്ടെ തിരിഞ്ഞു നോക്കൂ”(പല്ലാവൂര്‍ അപ്പു മാരാരോട് എത്രയും ബഹുമാനത്തോടെ ആണേ ഞാനിതെഴുതുന്നത്..)

  • Narayanan Mothalakottam തൃത്താല കേശവ പൊതുവാളുടെ വേറൊരു കഥയും കേട്ടിട്ടുണ്ട്. “ന്റെ ചെണ്ടാക്കൊലിന്റെ ത്ര വര്വോ അവന്‍” പരപുച്ഹം എന്ന് തോന്നിക്കുന്ന രിതിയില്‍ ആണല്ലോ പലപ്പോഴും അദ്ദേഹം വര്‍ത്തമാനം പറയാറ്.

  • Narayanan Mothalakottam മുംബൈ കേളിയുടെ ഒരു കൊല്ലത്തെ പരിപാടിക്ക് (തായമ്പക ഫെസ്റിവല്‍) പല്ലാവൂര്‍ അപ്പു മാരാര്‍ക്ക്‌ വിരശ്രുന്ഘ്ല. ആദ്യ ദിവസം അപ്പു മാരാരുടെ തായമ്പക. രണ്ടാം ദിവസം പുക്കട്ടിരി ദിവാകര പൊതുവാളുടെ. മുന്നം ദിവസം പോരൂര്‍ ഉണ്ണികൃഷ്ണന്റെ. ആദ്യം രണ്ടു ദിവസവും ഹാളില്‍ ആയിരുന്നു പരിപാടി. ഉണ്ണികൃഷ്ണന്റെ തായമ്പക ഒരു പാര്‍ക്കില്‍ വച്ചും. ആദ്യ ദിവസത്തെ തായമ്പക അതി ഗംഭിരം ആയി. കുടെ നിന്നവര്‍ പറഞ്ഞു അടുത്ത കാലത്തൊന്നും ഇങ്ങനെ കൊട്ടി കേട്ടിട്ടില്ലേ എന്ന്. പരിപാടിക്ക് സ്പെഷ്യല്‍ ഗസ്റ്റ്‌ ആയി വന്നിരുന്ന തൃക്കംബരം പറഞ്ഞതാണ്‌ രസം. “പുക്കട്ടിരിയും ഉണ്ണികൃഷ്ണനും ഇനി ഇവിടെ നിന്നിട്ട് കാര്യം ഇല്ലല്ലോ”…..

  • Dev Pannavoor ‎Narayanan Mothalakottam പാലക്കാടന്‍ ശൈലിയുടെയും മലമാക്കാവ് ശൈലിയുടെയും പ്രധാന പ്രയോക്താക്കള്‍ ആരോക്കെയനെന്നോന്നു ഓര്‍ക്കാന്‍ പറ്റുമോ?

  • Narayanan Mothalakottam തൃത്താല, ആലിപ്പറമ്പ്, പുക്കട്ടിരി, തിരുവേഗപ്പുറ, പോരൂര്‍ തുടങ്ങിയവരെല്ലാം മലമാക്കാവ് ശൈലിക്കാരന്. പല്ലാവൂര്‍, പല്ലശന തുടങ്ങിയവര്‍ പാലക്കാടനും. ചെറുപ്പക്കാരുടെ ഇടയില്‍ ഇപ്പോള്‍ വലിയ വ്യത്യാസം ഒന്നും ഇല്ലാതായിട്ടുണ്ട്. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് ഇരികിടയില്‍ എത്രത്തോളം കാലം കേറാമോ അത്രയും നന്നായി എന്നാ മട്ട് ആണല്ലോ. കുറും എല്ലാവരും ആസ്വാദകരുടെ അനുസരിച്ച് അടന്ത, പഞ്ചാരി കുറുകല്‍ കൊട്ടുന്നുന്ടല്ലോ. ശരിക്ക് മലമാക്കാവ് ശൈലിയില്‍ രണ്ടാമത്തെ കോല് എടുക്കേണ്ടിവന്നാല്‍ (വട്ടം പിടിക്കുന്നവര്‍ക്ക്) അപ്പോള്‍ നിര്‍ത്തണം എന്നാണ്. ഇപ്പോഴൊക്കെ രണ്ടു കോല് മാത്രമാല്‍ ഉരുള് കൈയും തുടങ്ങിയിട്ടുണ്ട്. 🙂 🙂 🙂

   1 November 2011 at 11:12 ·
  • Narayanan Mothalakottam തായമ്പകയില്‍ ഒരു രാമമംഗലം (എറണാകുളം) ശൈലിയും ഉണ്ട് എന്ന് പറയപ്പെടുന്നു. തൃക്കംബരം കൃഷ്ണകുട്ടി മാരാര്‍ പറഞ്ഞതാണ്‌. പക്ഷെ ആ തനതായ ശൈലി ആരും ഇപ്പോള്‍ പ്രോയോഗിക്കുന്നില്ലത്രേ. നഷ്ടപ്പെട്ടു എന്ന് ചുരുക്കം.

  • Dev Pannavoor അങ്ങിനെ ഒരു ശൈലി ഉണ്ടോ? ത്രിക്കംബരം പറഞ്ഞത് പരിഷവാദ്യതിനെയും പഞ്ഞവാദ്യത്തിനെയും കാര്യം ആണോ?

  • Sreevalsan Thiyyadi ആവാന്‍ ന്യായമില്ല, Dev. കേരളത്തിലെ വാദ്യസംസ്കാരത്തില്‍ മൂവാറ്റുപുഴയാറ് കാര്യപെട്ടൊരു മണ്ഡലം ആണ്. സോപാനസംഗീതം മറ്റു പദ്ധതികളില്‍നിന്ന് ഏറ്റവും വ്യതിരിക്തമായി ഇന്നു കേള്‍ക്കുക ആ ഭാഗത്തെ പാഴൂര്‍-പിറവം-മുളന്തുരുത്തി പ്രദേശത്താണ്. തായമ്പകയിലെ രണ്ടു മുഖ്യ ശൈലികള്‍ എന്നേ മലമക്കാവിനെയും പാലക്കാടിനേയും വിശേഷിപ്പിക്കാന്‍ വയ്ക്കൂ. വടക്കേ മലബാറിലെ ചില തായമ്പക വഴികള്‍ കേട്ടാല്‍ അന്തംവിട്ടു പോവും. കടന്നപ്പള്ളി ശങ്കരന്‍കുട്ടി, ചെറുതാഴം ചന്ദ്രന്‍, പയ്യാവൂര്‍ നാരായണ മാരാര്‍, കാഞ്ഞങ്ങാട് മുരളീധര മാരാര്‍, നീലേശ്വരം പ്രമോദ്കുമാര്‍….. (ആത്യന്തികമായി, പക്ഷെ, ഇവരുടെ ഒക്കെ വഴിക്ക് മലമക്കാവന്‍ ശൈലിയോടാണ് സാമ്യം എന്ന് സമ്മതിക്കാം, അത്രമാത്രം.)

  • Dev Pannavoor ഒരു അടിക്കുറുപ്പ്….ആദ്യം ഞാന്‍ ഒരു ബീഡിയുടെ കാര്യം പറഞ്ഞിരുന്നു…അത് സാധാരണ ബീഡി അല്ല ട്ടോ…നല്ല സ്വയമ്പന്‍ ബീഡി തന്നെ…:):)

  • Dev Pannavoor സന്ധ്യ മയങ്ങുമ്പോള്‍ തൃത്താല വേഷം മാറുന്നു. ഇന്നത് ഏതൊരു കവലയേയും പോലെ രൂക്ഷമായ മദ്യത്തിന്റെയും പുകയുടേയും തോളിലേറി യാത്ര തുടങ്ങുന്നു. സന്ധ്യക്ക് തൃത്താലയുടെ ചേതസിനെ ഉണര്‍ത്തിയെടുത്ത കുഞ്ഞുകൃഷ്ണ പൊതുവാളുടെ ചെണ്ട അവിടെ എവിടെയോ ഉണ്ട്.തായമ്പകയിലെ മലമക്കാവ് അഥവാ തൃത്താലശൈലിയുടെ ഏറ്റവും വിശുദ്ധനായ പ്രചാരകനായിരുന്നു പൊതുവാള്‍. അദ്ദേഹത്തിന്റെ അച്ഛനായ മലമക്കാവില്‍ കേശവപ്പൊതുവാളായിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. അദ്ദേഹത്തിന്റെ ‘ണ’ കാരത്തിന്റെ ശുദ്ധിയും ‘ധിം’ കാരത്തിന്റെ കനവും ഇന്നാര്‍ക്കുമില്ല. ആ ശൈലിയുടെ വിശുദ്ധമായലാളിത്യവും, കുഞ്ഞുകൃഷ്ണ പൊതുവാളിനേയും ആലിപ്പറമ്പില്‍ ശിവരാമപൊതുവാളിനേയും അനുഗ്രഹിച്ചു. കൈയിന്റെയും കോലിന്റെയും ശുദ്ധി, സാധകസിദ്ധിയുമായിരുന്നു അതിന്റെ കൊടിയടയാളങ്ങള്‍. മലമക്കാവ് സമ്പ്രദായത്തിന്റെ ഭാവനയായിരുന്നു തൃത്താല കേശവന്റെ കൈമുതല്‍. കേശവന്റെ ഇരികിട, മനോജ്ഞമായ സംഗീതാനുഭൂതി പകര്‍ന്നു. മനോധര്‍മ്മ പ്രയോഗങ്ങളില്‍ അയാള്‍ മറ്റാരേയും അതിശയിച്ചു. തൃത്താലയിലെ സന്ധ്യകള്‍ ഇന്ന് മൗനികളായി മാറിയിരിക്കുന്നു. പഴയ ഹൃദയതാളത്തിന്റെ തേങ്ങലിനൊത്ത നാദങ്ങളെ കേള്‍ക്കാനുള്ളൂ.
   (യാത്ര….മാതൃഭൂമി)

  • Sreevalsan Thiyyadi എഴുതിയത് പൊതുവേ നന്നായിട്ടുണ്ട്. ആരാണ് ലേഖകന്‍? എന്തായാലും ഒന്നുണ്ട്. തൃത്താല കുഞ്ഞികൃഷ്ണ പൊതുവാള്‍ക്ക് രണ്ടു യോഗ്യന്‍ മക്കള്‍ ഉണ്ട്. കേശവദാസും ശങ്കരകൃഷ്ണനും. ഇതില്‍ ദാസിന്റെ തായമ്പക അച്ഛന്റെ വ്യക്തമായ തുടര്‍ച്ച ആണ്. ബീഡിവലിച്ചോ കള്ളുകുടിച്ചോ അതു കേട്ടാല്‍ സ്വാദു കൂടിയാലേ ഉള്ളൂ.

  • Dev Pannavoor ആ ലേഖനം മുഴുവനായും പോസ്ടിയിട്ടുണ്ട്…നന്നായി എഴുതിയിട്ടുണ്ട്…:):)

  • Narayanan Mothalakottam രാമമംഗലം ശൈലി ഒരു വിധം” മാരാര്‍ കലകള്‍” ക്ക് ഒക്കെ ഉണ്ട്. മിക്കവാറും നമ്മള്‍ കൊച്ചി-തെക്കേ മലബാര്‍ പ്രദേശമെ ഈ വക ചര്‍ച്ചകളില്‍ പരാമര്ശിക്കുന്നുല്ല് അത്ര മാത്രം. Sreevalsan Thiyyadi പറഞ്ഞ പോലെ വടക്കെ മലബാറില്‍ എല്ലാം വിണ്ടും തികച്ചും വ്യത്യസ്തമാവുന്നു. കഥകളിയെ പോലെ തന്നെ. രാമമംഗലം ശങ്കരന്‍കുട്ടി മാരാര്‍ (?) എന്നാ ഒരു അതി പ്രഗല്ഭാന്‍ ഉണ്ടായിരുന്നത്രെ ഒരു രണ്ടു തലമുറ മുമ്പ്. ഒരു സകലകല വല്ലഭന്‍. തൃക്കംബരം കൃഷ്ണന്‍കുട്ടി മരാരില്‍ നിന്ന് ഇങ്ങനെയുള്ള കാര്യങ്ങള്‍ ആരെങ്കിലും document ചെയ്യേണ്ടിയിരുന്നു. പരിഷ വാദ്യം, പഞ്ച വാദ്യം, തായമ്പക, പലേ വിധ മേളങ്ങള്‍, സംഗിത ശൈലികള്‍ എന്നിങ്ങനെ പലതും. അദ്ദേഹത്തിന് പലേ ശൈലികളിലുള്ള വ്യത്യാസവും മറ്റും കൃത്യമായി അറിയാം.

  • മണി വാതുക്കോടം വിഘ്യാതനായ ഷട്ക്കാലഗോവിന്ദമാരാരുടെ നാടല്ലെ രാമമംഗലം? അവിടെ മേള-ഗീതങ്ങളുടെ ചരിത്രം തീർച്ചയായും ഡോക്കുമെന്റ് ചെയ്ത് വെയ്ക്കേണ്ട ഒന്നാണ്.

  • മണി വാതുക്കോടം തീയാടി, കല്ലേക്കുളങ്ങര മലമേക്കാവ് ശൈലി പിന്തുടരുന്ന ആൾ അല്ലെ?

  • മണി വാതുക്കോടം ഈ ചർച്ചയിലേയ്ക്ക്, ഗ്രൂപ്പിലേയ്ക്ക് മനൊജേട്ടനെ(@manoj korur)ക്കൂടി കൊണ്ടുവരേണ്ടതാണ്.

   1 November 2011 at 20:49 ·
  • Narayanan Mothalakottam mani, please add manoj to this group. he is not in my friend list or dev’s list.


  • Sreevalsan Thiyyadi കല്ലേക്കുളങ്ങര അച്യുതന്‍കുട്ടി അടിസ്ഥാനപരമായി പാലക്കാടന്‍ ശൈലിയുടെ പ്രയോക്താവാണ്, മണി. അദ്ദേഹം ഇന്നിപ്പോള്‍ രണ്ടു സമ്പ്രദായങ്ങളും കൊട്ടി കേള്‍പ്പിക്കുന്നു. ([എന്റെ അമ്മയുടെ നാടായ] മുളങ്കുന്നത്തുകാവില്‍ 1985ല്‍ ഇദ്ദേഹത്തിന്റെ തായമ്പക കേട്ട്‌ അന്തംവിട്ടു പോയിട്ടുണ്ട്. അടുത്തിടെ വീണ്ടും അദ്ദേഹത്തെ കേട്ടപ്പോള്‍ പഴയ ആ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല എന്നും തോന്നി. [അത് അന്നത്തെ പ്രകടനത്തിന്റെമാത്രം തരക്കെടാണ് എന്നും കണക്കാക്കാന്‍ വയ്യെന്നും തോന്നി].)

  • മണി വാതുക്കോടം ‎2വർഷം മുൻപ് കോട്ടക്കലിൽ കേട്ടിരുന്നു. വളരെ നല്ലതായിരുന്നു. എന്റെ പരിമിതമായ ആസ്വാദനതലം വെച്ച് ആക്കൊല്ലത്തിലെ ഏറ്റവും നല്ല തായമ്പകയായി തോന്നുകയും ചെയ്തിരുന്നു.

  • Narayanan Mothalakottam ‎8-10 വര്ഷം മുമ്പ് കൊരട്ടിയില്‍ (?) വച്ച് കല്ലേക്കുളങ്ങര യുടെ ഒരു തായമ്പക കേട്ടിരുന്നു. അന്ന് ഏതാണ്ട് പാലക്കാടന്‍ ശൈലിയില്‍ തന്നെ കൊട്ടിയിരുന്നു. ഗംഭിരമായി. പറഞ്ഞപോലെ അന്തം വിട്ടു പോയി. പിന്നെ കേള്‍ക്കാന്‍ തരായിട്ടില്ല. ഇപ്പോള്‍ 5-6 വര്‍ഷമായി നാട്ടിലേക്കുള്ള വരവ് വര്‍ഷ കാലത്താണ്. ജൂണ്‍ — ജൂലൈ കാലത്ത്. അതിനാല്‍ തയംപകയല്ല ഒന്നും തരാവാറില്ല.

  • Dev Pannavoor ഒരു ചെറിയ സംശയം….തൃത്താല കേശവനെ ഇതു സമ്പ്രദായത്തിലാണ്(ശൈലി) പെടുത്തുക? ഞാന്‍ ചെറിയ കുട്ടി ആയിരുന്നപ്പോള്‍ 4 – 5 തവണ കേട്ടിട്ടുണ്ട് എന്ന് മാത്രം…പിന്നെ റെക്കോര്‍ഡ്‌ ചെയ്തത് ഒരുപാടു തവണ കേട്ടിട്ടുണ്ട്…മനോധര്‍മം ആണ് പാലക്കാടന്മാരുടെ പ്രത്യേകത എങ്കില്‍ ചിലപ്പോള്‍ ഏതു പാലക്കാടനെക്കളും ഈ തൃത്താലക്കാരനയിരിക്കും മുമ്പില്‍ നില്‍ക്കുക അല്ലെ?

  • Narayanan Mothalakottam ത്രിത്താല കേശവ പോതുവളെ ഒരു ശൈലിയിലും പെടുത്താന്‍ പറ്റില്ല. അദ്ദേഹത്തിന്റെ ശൈലി തന്നെ എന്ന് പറയാം. കേശവ പൊതുവാള്‍ അടന്ത കുറും പഞ്ചാരി കുറും കൊട്ടി കേട്ടിട്ടുണ്ട്. അത് തന്നെ “എന്തൊക്കെയോ” കൊട്ടിയിട്ടു. beyond my imagination. എന്റെ അറിവ് അത്രയൊക്കെ ഉള്ളു എന്നും കുട്ടിക്കോള്. Manoj Kuroor numSreevalsan Thiyyadi kkum എന്തെങ്കിലും പറയാന്‍ പറ്റും.

  • Sreevalsan Thiyyadi അല്ലയോ Mothalakottam, താങ്കള്‍ പറഞ്ഞത് എന്റെ അഭിപ്രായവുമായി ഏറെക്കുറെ ഒത്തുപോവും. “ഹേ, അയാളുടെ തായമ്പക മലമക്കാവന്‍ ശൈലി ഒന്നും ആയിരുന്നില്ല,” എന്ന് പാലക്കാടന്‍ സമ്പ്രദായത്തിന്റെ ഗ്ലാമര്‍ താരം ആയിരുന്ന, അന്തരിച്ച കുലപതി പല്ലാവൂര്‍ അപ്പു മാരാര്‍, അദ്ദേഹത്തിന്റെ ആത്മകഥയില്‍ തൃത്താല കേശവനെ പറ്റി പറയുന്നത് ഓര്‍മ വരുന്നു. ഭാവനയുടെ ഉജ്വലകാന്തി ധാരാളമായി ഉണ്ടായിരുന്നെങ്കിലും, കേശവനെ പാലക്കാടന്‍ അവതാരമായി ഒട്ടും കണക്കാക്കാന്‍ വയ്യ. അടിസ്ഥാനപരമായി മലമക്കാവിന്റെ ഒരു amazingly glorified version ആയിരുന്നു അദ്ദേഹത്തിന്റെ തായമ്പക. അല്ലെങ്കില്‍ തായമ്പകകള്‍. (മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പണ്ട് പറഞ്ഞത് ഓര്‍ക്കുക: “കേശവേട്ടന്റെ കൂടേ അനവധി തായമ്പകക്ക് ഞാന്‍ കൂടെ ഡബിള്‍ കൊട്ടിയിട്ടുണ്ട്. ഒരന്നും മറ്റൊന്നില്‍നിന്ന് വ്യതസ്തം!”) നാരായണന്‍ പറഞ്ഞത് ആ അര്‍ത്ഥത്തില്‍ വീണ്ടും ശരി: സ്വന്തം ശൈലിയുടെ തറമേല്‍ പടുത്തുയര്‍ത്തിയ ഗംഭീര സൌധങ്ങള്‍ ആയിരുന്നു ആ തായമ്പകകള്‍. ഒരു ശൈലിയുടെയും ഗണത്തില്‍ അതിനെ പെടുത്താന്‍ ആവില്ല എന്നു വിചാരിക്കുന്നു . (‘ശുദ്ധ’ മലമക്കാവ് ശൈലിയുടെ ആധുനികകാല പ്രയോക്താവായ ആലിപ്പറമ്പ് ശിവരാമപൊതുവാളില്‍നിന്ന് തൃത്താല കേഷവനിലെക്കുള്ള ദൂരം അളന്നാല്‍ പാതിവഴി എത്തുമ്പോള്‍ നാം പൂക്കാട്ടിരി ദിവാകര പൊതുവാളെ കണ്ടു എന്നുവരാം. [പെട്ടെന്ന് ആലോചിച്ചപ്പോള്‍ തോന്നിപ്പോയതാണ്].) അതല്ലെങ്കില്‍, കേശവന്‍ കഥകളിയിലെ കലാമണ്ഡലം കൃഷ്ണന്‍നായരെയോ കര്‍ണാടക സംഗീതത്തിലെ എം ബാലമുരളികൃഷ്ണയെയോ ഒക്കെ പോലെ ശൈലിക്ക് അതീതന്‍ ആയിരുന്നു എന്നു കരുതണം എന്നു തോന്നുന്നു.

  • Narayanan Mothalakottam ‎”ശുദ്ധ മലമക്കാവ് ശൈലിയുടെ ആധുനികകാല പ്രയോക്താവായ ആലിപ്പറമ്പ് ശിവരാമപൊതുവാളില്‍നിന്ന് തൃത്താല കേഷവനിലെക്കുള്ള ദൂരം അളന്നാല്‍ പാതിവഴി എത്തുമ്പോള്‍ നാം പൂക്കാട്ടിരി ദിവാകര പൊതുവാളെ കണ്ടു എന്നുവരാം”……….”കേശവന്‍ കഥകളിയിലെ കലാമണ്ഡലം കൃഷ്ണന്‍നായരെയോ കര്‍ണാടക സംഗീതത്തിലെ എം ബാലമുരളികൃഷ്ണയെയോ ഒക്കെ പോലെ ശൈലിക്ക് അതീതന്‍ ആയിരു”ന്നു…. വളരെ ശരി Sreevalsan Thiyyadi

  • Dev Pannavoor ഒരു തവണ ചെര്‍ന്കോട്ടു കാവില്‍ (ലക്കിടി) പൂക്കാട്ടിരിയുടെ തായമ്പക കേട്ടതിനു ശേഷം തിരിച്ചു വീട്ടില്‍ ചെന്ന് തൃത്താല കേശവന്റെ കാസ്സെറ്റ്‌ തായമ്പക കേട്ട്…ഉറപ്പു വരുത്താന്‍ വേണ്ടി…രണ്ടും ഒന്നല്ല എന്ന്…അത്രയ്ക്ക് സാമ്യം ഉണ്ടായിരുന്നു…ചില ദിവസങ്ങളില്‍ പൂക്കാട്ടിരിയെ പകുതി വഴി വച്ച് അല്ല കണ്ടിരുന്നത് …ഏകദേശം ഏതാരകുംപോഴേക്കും ആകും കാണുക…:):):)

  • Narayanan Mothalakottam ഇപ്പോഴും എന്റെ ചില സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു.

  • Dev Pannavoor സംശയം തീര്‍ക്കാന്‍ ആരെങ്കിലും ശ്രമിക്കും എന്ന് വിചാരിക്കാം..Manoj KuroorSreevalsan Thiyyadiplease….:):):)

  • Manoj Kuroor ആസ്വാദ്യകരമായ ഒരു ചര്‍ച്ചയില്‍ വിവാദമായേക്കാവുന്ന കാര്യങ്ങള്‍ പറയണ്ട എന്നു തോന്നിയതുകൊണ്ടാണ് ആദ്യം ഒഴിഞ്ഞുനിന്നത്. പോസ്റ്റില്‍ ഉന്നയിച്ചിട്ടുള്ള സംശയങ്ങള്‍ക്ക് ഞാന്‍ മനസ്സിലാക്കിയ തരത്തില്‍ മറുപടി പറയാം.മലമക്കാവ് സമ്പ്രദായം മലമക്കാവ് കേശവപ്പൊതുവാള്‍ തുടങ്ങിയതാണ്. മാത്രമല്ല തായമ്പകയില്‍ത്തന്നെ ആദ്യമായി കേള്‍ക്കുന്ന പ്രധാന പേരും അദ്ദേഹത്തിന്റേതുതന്നെ. കൊളന്തസ്വാമിയെ പാലക്കാടന്‍ സമ്പ്രദായത്തിന്റെ ആദ്യകാലപ്രയോക്താവായും പറയാറുണ്ട്. അടന്തക്കൂറ് ആദ്യമായി പ്രയോഗിച്ചത് കൊളന്തസ്വാമി ആണെന്നു കരുതപ്പെടുന്നു. കൊളന്തസ്വാമി മലമക്കാവ് കേശവപ്പൊതുവാള്‍ക്കു ശേഷം വരുന്നയാളാണ്. മലമക്കാവ് ശൈലിയും പാലക്കാടന്‍ ശൈലിയും ഒരുപോലെ വശമുണ്ടായിരുന്നയാളാണ് തിയ്യാടി നമ്പ്യാര്‍ (നമ്മുടെ ശ്രീവത്സന്‍ തിയ്യാടിയുടെ പൂര്‍വികന്‍ 🙂 )
   മലമക്കാവ് കേശവപ്പൊതുവാളിനുമുന്‍പ് തായമ്പകയുടെ സ്ഥിതി എന്തായിരുന്നു എന്നറിയാന്‍ ഇന്നു മാര്‍ഗമില്ല. മേളത്തില്‍നിന്നാണ് അതല്ല കേളിയില്‍നിന്നാണ് ഈ കലാരൂപം ഉദ്ഭവിച്ചത് എന്നു പല പക്ഷങ്ങളുണ്ട്. എന്തായാലും എണ്ണങ്ങള്‍ കൊട്ടിക്കൂര്‍പ്പിക്കുക, മനോധര്‍മ്മപ്രധാനമായ വകകള്‍ കൊട്ടുക എന്നിങ്ങനെ അടിസ്ഥാനഘടനയില്‍ ഈ ശൈലികള്‍ തമ്മില്‍ വ്യത്യാസമില്ല. മലമക്കാവ് സമ്പ്രദായക്കാര്‍ക്ക് പൊതുവെ ചമ്പക്കൂറാണ് പത്ഥ്യം. പാലക്കാടന്‍ ശൈലിക്കാര്‍ക്ക്, കൊളന്തസ്വാമിക്കും തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യനായ പല്ലാവൂര്‍ അപ്പുമാരാര്‍ക്കുമൊക്കെ, അടന്തക്കൂറാണ് പ്രിയം.പ്രധാനവ്യത്യാസമായിക്കാണാവുന്ന ഒരു സംഗതി പാലക്കാടന്‍ സമ്പ്രദായത്തിനു കൊളന്തസ്വാമിയുടെ പാരമ്പര്യമുള്ളതുകൊണ്ടുതന്നെ കര്‍ണാടകസംഗീതത്തിലെ വാദ്യപ്രയോഗത്തിന്റെ സ്വാധീനമുണ്ടെന്നു പറയാറുണ്ട്. ഒരു വക ഏതു നടയിലാണു തുടങ്ങിയത് എന്നതിനു വ്യത്യാസം വരാതെ കൊട്ടുകയും മുത്തായിപ്പിന്റെ രീതിയില്‍ കലാശിക്കുകയും ചെയ്യും. മലമക്കാവ് സമ്പ്രദായക്കാര്‍ക്ക് മുത്തായിപ്പുരീതി അത്ര പ്രധാനമല്ല. കൊട്ടിവരുന്ന വകയിലായാലും എണ്ണത്തിലായാലും ആകര്‍ഷകമായ ഒരു കലാശംകൊട്ടി അവസാനിപ്പിക്കുക എന്നതാണ് പൊതുരീതി.പിന്നെ, ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം ശൈലീഭേദങ്ങള്‍ക്കു പ്രസക്തി കുറഞ്ഞുവരുന്നു. തൃത്താല കേശവപ്പൊതുവാള്‍ മലമക്കാവു വഴിയിലുള്ള തൃത്താല സമ്പ്രദായത്തെ പരിഷ്കരിക്കുകയാണു ചെയ്തത് എന്നും അതല്ല ഈ സമ്പ്രദായത്തില്‍‌നിന്നു വേറിട്ടൊരു വഴി സൃഷ്ടിക്കുകയാണു ചെയ്തത് എന്നും പറയാറുണ്ട്. പൂക്കാട്ടിരിയും അവസാനകാലത്ത് പ്രത്യ്യെകിച്ചും അടന്തക്കൂറും ഭംഗിയായി കൊട്ടിയിരുന്നു. പല സമ്പ്രദായക്കാരുടെ ആകര്‍ഷകമായ വഴികള്‍ സമന്വയിപ്പിച്ചാണ് മട്ടന്നൂരിനെപ്പോലെ സമകാലികരായ പല തായമ്പകക്കാരും കൊട്ടാറുള്ളത്.വ്യക്തിപരമായ മനോധര്‍മ്മത്തിനു പ്രാധാന്യമുള്ള കലയായതുകൊണ്ടുതന്നെ നിരന്തരം പരിഷ്കരിക്കപ്പെടുന്നതിനുള്ള സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നു. 🙂


  • മണി വാതുക്കോടം നന്ദി മനോജേട്ടാ. ഇന്നത്തെ പരിഷ്കരണങ്ങൾ മുനേറുന്ന വഴിയെ പറ്റി എന്താണ് അഭിപ്രായം? എണ്ണങ്ങളെക്കാളും വകകളേക്കാളും കൂടുതൽ ജനത്തെരസിപ്പിക്കുവാനെന്നമട്ടിലുള്ള ചില പൊടികൈകൾ പലരും പ്രയോഗിക്കുന്നത് കാണാറുണ്ട്.

  • Dev Pannavoor നന്ദി Manoj Kuroor..കല്ലൂര് ഒരിക്കല്‍ പറയുന്നത് കേട്ട്…”ഇപ്പോള്‍ അങ്ങിനെ ശൈലി എന്ന് പറഞ്ഞാല്‍…ഞാനിപ്പോ ന്റെ ഒരു ശൈലി ങ്ങനെ നോക്കി വരുകയാണ്..” :):)..പഞ്ചാരിയുടെ നട എല്ലാ കൂരിലും ഉള്ളതുകൊണ്ടാണ് പഞ്ചാരി കൂറ് കൊട്ടാത്തത് എന്നും…നാലാമതൊരു “മുറിഞ്ഞ ചെമ്ബക്കൂര്” ഉണ്ട് പക്ഷെ ആരും ഇപ്പൊ കൊട്ടരില്ല എന്ന്…അതെന്താ അങ്ങിനെ എന്ന് അദ്ദേഹം വിശദീകരിച്ചില്ല…:):)

  • Narayanan Mothalakottam വളരെ നന്ദി Manoj Kuroor. വിവാദം അയെക്കുമോ എന്ന് ഭയന്ന് ചര്‍ച്ചകളില്‍ വരാതിരിക്കരുത് എന്ന് അപേക്ഷ. കുറച്ചു വിവാദം ആയാലും പല പല ഇന്‍ഫര്‍മേഷന്‍ പന്കുവക്കപ്പെടുമല്ലോ. തായമ്പക ഒരു അനുഷ്ടാന കല എന്നാ നിലക്ക് ആചരിച്ചു തുടങ്ങിയത് എന്നാണ്? അത് വളരെ മുമ്പ് തന്നെ ആവുമല്ലോ. കേശവ പൊതുവാളിന്റെയും മുമ്പ്. ത്രിശൂര്‍ പാലക്കാട്ട് ജില്ലകളില്‍ മലമാക്കാവ് സമ്പ്രദായവും പാലക്കാടന്‍ സമ്പ്രദായവും ഉള്ഭാവിച്ചപ്പോള്‍ മറ്റുള്ള സ്ഥലങ്ങളില്‍ എന്തായിരുന്നു കഥ. രാമമംഗലം ശൈലിയെ കുറിച്ച് (ഒരു പക്ഷെ ഉത്തര കൊച്ചി – ദക്ഷിണ തിരുവിതന്കുര്‍ പ്രദേശത്ത് നിലനിന്നത്) എന്തെങ്കിലും കുടി പറയുമോ?

  • Vishnu Narayanan namaskaram to all. first of all i dont know how to type here in malayalam. narayanetta, sorry for late response. Manoj Kuroor Etta : Manassilayo? May be u will remeber me looking at My thayambaka snap in facebook. We had a rehersal at your residence before that thayambaka.

  • Manoj Kuroor മണി, എണ്ണങ്ങള്‍ കൊട്ടിക്കൂര്‍പ്പിക്കുക, വകകള്‍ കൊട്ടുക എന്ന ഘടനയിലുള്ള തായമ്പകകള്‍ ഇന്ന് അപൂര്‍വമായിക്കൊണ്ടിരിക്കുന്നു. തായമ്പക അടുത്ത കാലത്ത് ഒരു ഹരമായി മാറിയിട്ടുണ്ടല്ലൊ. പ്രൊഫഷനലിസം വരുമ്പോള്‍ മത്സരം കൂടും. ഡബിള്‍ തായമ്പകകളുടെ പ്രചാരം മൂലം മത്സരം ഒഴ്ച്ചുകൂടാനാവാത്തതായിത്തീര്‍ന്നിരിക്കുന്നു. കനത്തില്‍ നല്ല സാധകത്തില്‍ കൊട്ടുന്നവര്‍ക്കാണ് കൂടുതല്‍ അരങ്ങുകള്‍. ജനപ്രിയമാക്കാനുള്ള പൊടിക്കൈകള്‍ ചേര്‍ക്കാന്‍ ഓരോരുത്തരും നിര്‍ബന്ധിതരായിത്തീരുന്നുണ്ട്. അതിനും ചില കാരണങ്ങളുണ്ട്.പണ്ടൊക്കെ തായമ്പകയ്ക്ക് ഒരു മണിക്കൂര്‍ അഞുമിനിറ്റു മുതല്‍ പത്തുമിനിറ്റു വരെയായിരുന്നു സാമാന്യ സമയം. ഇടച്ചോര്‍ച്ച വരാതെ വൃത്തിയുള്ള ഒരു തായമ്പക കൊട്ടുന്നതിന് പാകം സമയം അതുതന്നെയാണ്. പക്ഷേ സമയ ദൈര്‍ഘ്യം കൂടുമ്പോള്‍ അത്രയും നേരം കനം കുറയാതെ വൃത്തിയായി കൊട്ടാന്‍ ബുദ്ധിമുട്ടാണ്. ആരോഗ്യവും ബലവും തായമ്പകക്കാര്‍ക്ക് പ്രധാനമാണ്. സമയം കൂടുമ്പോള്‍ വേഗം ക്ഷീണിക്കും. ക്ഷീണം പുറത്തറിയാതെയിരിക്കാന്‍ ചില പൊടിക്കൈകളിലേക്കു കടക്കും ചിലര്‍. :)മറ്റു ചിലര്‍ക്ക് സമ്പ്രദാ‍യശുദ്ധിയുള്ള തായമ്പക നന്നായി വഴങ്ങില്ല. ഇടംകൈയുടെ നാദശുദ്ധി മുതല്‍ ഉരുളുകൈയുടെ അനായാസതയും ഇരികിടയില്‍ ഓരോ നാദവും വേറിട്ടു കേള്‍ക്കുന്നതും വരെയുള്ള അടിസ്ഥാനകാര്യങ്ങള്‍ പോലും പലര്‍ക്കുമില്ല. അവര്‍ക്കു പൊടിക്കൈകളെ ആശ്രയിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. :)സമ്പ്രദായശുദ്ധിയുള്ള തായമ്പകക്കാര്‍ക്കുപോലും ജനപ്രിയരാകാതെ ഈ രംഗത്തു പിടിച്ചുനില്‍ക്കാനാവാത്തതിനാല്‍ അവരും ഇത്തരം ജനപ്രിയതന്ത്രങ്ങള്‍ക്കു വഴിപ്പെട്ടു പോകുന്നു. :)ഓരോ വിഭാഗത്തിലുമുള്ള തായമ്പകക്കാരെ ഊഹിക്കാമല്ലൊ 🙂 🙂

  • Manoj Kuroor Dev Pannavoor , കൂറുകളുടെ കാര്യം മറ്റൊരു പ്രധാനവിഷയമാണ്. തായമ്പകയിലെ പഞ്ചാരിക്കൂറ് പഞ്ചാരിനടയിലല്ല എന്നു വാദിക്കുന്ന കല്ലേക്കുളങ്ങര അച്ചുതന്‍‌കുട്ടി പഞ്ചാരിക്കൂറിനെ അതേ നടയിലാക്കി കൊട്ടാറുണ്ട്. ത്ര്യശ്രഗതിയിലുള്ള പഞ്ചാരി, ഖണ്ഡഗതിയിലുള്ള ചമ്പ, മിശ്രഗതിയിലുള്ള അടന്ത കൂറുകള്‍ കൂടാതെ സങ്കീര്‍ണ്ണഗതിയിലുള്ള ‘നവക്കൂറ്” എന്നൊരു കൂറുകൂടി അടുത്ത കാലത്തു ചിലര്‍ കൊട്ടാറുണ്ട്. മുറിഞ്ഞ ചമ്പക്കൂറ് ഞാന്‍ കേട്ടിട്ടില്ല 🙂 പഞ്ചാരിക്കൂറു കഴിഞ്ഞാല്‍ നേരേ മുറുകിയ ചമ്പക്കൂറിലേക്കു കടക്കുന്നതാണു മലാക്കാവുശൈലിയിലെ പതിവ്. കലാമണ്ഡലം അച്ചുണ്ണിപ്പൊതുവാള്‍ (പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്- കലാമണ്ഡലത്തില്‍ എത്തും മുന്‍പേ അച്ചുണ്ണിപ്പൊതുവാള്‍ തായമ്പകക്കമ്പക്കാരുടെ ഹരമായിരുന്നു.) പതിഞ്ഞ ചമ്പക്കൂറ് കൊട്ടിയിരുന്നതായി കേട്ടിട്ടുണ്ട്. പതിഞ്ഞ അടന്തക്കൂറിന് ഇപ്പോഴും പ്രചാരമുണ്ടല്ലൊ.കൂറിന്റെ പ്രസക്തിയും ഗതിഭേദങ്ങളും ചൂടുപിടിച്ച മറ്റൊരു വിവാദവിഷയമാണ് 🙂

  • Narayanan Mothalakottam commercialization of art വലിയ ഒരു പ്രശ്നം തന്നെയാണ്. ആര്‍ക്കും ഇപ്പോള്‍ വൃത്തിയായ കല (രണ്ടു പക്ഷം ഉണ്ടാവാം) വേണം എന്ന് ഇല്ലാതായി തുടങ്ങിയിരിക്കുന്നു. എന്തെങ്കിലും മതി എന്നാ മറ്റു. എല്ലാം വെറും “കാഴ്ച” ക്കയിട്ടാണ് ഇപ്പോള്‍, കേമത്തത്തിനും. ആ പ്രശ്നം ശ്രവ്യ, ദൃശ്യ കലകള്‍ക്ക് (classical arts) എല്ലാത്തിനും ഉണ്ട്. എല്ലാം ഒരു survival Technic അത്ര തന്നെ.

  • Manoj Kuroor ‎Narayanan Mothalakottam, മലമക്കാവ് കേശവപ്പൊതുവാള്‍ക്കു മുന്‍പുള്ള തായമ്പകയുടെ ചരിത്രം ഏറെക്കുറേ അജ്ഞാതമാണ്. ഇന്നു കാണുന്ന തായമ്പകയില്‍ എന്തായാലും അനുഷ്ഠാനപരമായ അംശം കുറവാണ്. തായമ്പകയുടെ ശരീരത്തിലേക്കു കടക്കും‌മുന്‍പുള്ള സന്ധ്യവേലയാണ് അനുഷ്ഠാനസൂചന നല്‍കുന്ന ഒരു ഭാഗം. ചമ്പടവട്ടം മുതല്‍ ഇരികിട വരെയുള്ള ഭാഗത്തിന് അനുഷ്ഠാനംശം ഇല്ലെന്നുതന്നെ പറയാമല്ലൊ 🙂

  • Manoj Kuroor ഒരു കാര്യം‌കൂടി. പലരും തായമ്പകയ്ക്ക് ഒരു നൂറ്റിയമ്പതു വര്‍ഷത്തിനപ്പുറം പഴക്കം പറയുന്നില്ല.

  • Narayanan Mothalakottam ഇപ്പോള്‍ അനുഷ്ടനമായി നടത്തുന്ന തായമ്പക (മുടിയെട്ടിനു മുമ്പ്, കളമെഴുത്തും പാട്ടിന്റെ ഒപ്പം, വെട്റെക്കാരന്‍ പാട്ടിന്റെ ഒപ്പം എന്നിങ്ങനെ) അപ്പോള്‍ ഇടക്കാലം കൊണ്ടു വന്നതാണോ? എന്റെ ഒരു സംശയം വെറും അനുഷ്ടാന കല യായിരുന്ന തയംപകയെ പരിഷ്കരിച്ചു ഒരു പെര്ഫോര്‍മിംഗ് ആര്‍ട്ട്‌ ആക്കി മട്ടിയതാവില്ലേ കേശവ പൊതുവാള്‍ ചെയ്തത്.

  • Narayanan Mothalakottam പതിഞ്ഞ കൂറുകൊട്ടുമ്പോള്‍ ഒന്ന് ഇഴച്ചില്‍ വരുന്നില്ലേ ത്യംപകയില്‍ എന്ന് സംശയം. കൊട്ടികൂര്‍പ്പിക്കുക എന്നാ തത്വത്തിനു ഭംഗം വരില്ലേ എന്ന് സംശയം (????)

  • Narayanan Mothalakottam അതുപോലെ പഞ്ചാരി ക്കൂര് മുറുകി എത്തി പതിഞ്ഞ ചമ്പയിലേക്ക് കടക്കുന്നതും കേട്ടിട്ടുണ്ട് (ചില “അതി പ്രഗല്ഭാന്‍ മാരുടെ” തന്നെ) അത് കേള്‍ക്കുമ്പോള്‍ മുഷിച്ചിലാണ് തോന്നാറ് പതിവ്.

  • Manoj Kuroor ആവാന്‍ സാധ്യതയുണ്ട്. പക്ഷേ ഉദ്ഭവത്തെ സംബന്ധിച്ചു തെളിവുകളില്ല എന്നതാണു പ്രശ്നം. കേളിയും അത്തരത്തിള്‍ഊള്ള അനുഷ്ഠാനകലയാണല്ലൊ. പക്ഷേ കലാപ്രകടനത്തില്‍ അനുഷ്ഠാനാംശം കുറവാണ് എന്നാണു ഞാന്‍ പറഞ്ഞത്. മനോധര്‍മ്മപ്രധാനമാകുന്നതുതന്നെ അനുഷ്ഠാനാംശത്തില്‍നിന്നുള്ള ഒരുതരം വിടുതലിനെയാണല്ലൊ സൂചിപ്പിക്കുന്നത്. 🙂 Narayanan Mothalakottam പറഞ്ഞ ഇതേ സംശയം മൂലമാണ് ചമ്പടവട്ടവും പഞ്ചരിക്കൂറും മുറുകി കലാശിച്ച ശേഷം മലമക്കാവുകാര്‍ മുറുകിയ ചമ്പക്കൂറിലേക്കു കടക്കുന്നത്. 🙂

  • Narayanan Mothalakottam Vishnu Narayanan ഈ ഗൃപില്‍ തന്നെ ഒരു പഴയ പോസ്റ്റില്‍ Sethunath U Sethu മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനെ പറ്റി ക്ലാസ്‌ എടുത്തിട്ടുണ്ട്. അത് നോക്കി ഇനി മലയാളത്തില്‍ ടൈപ്പുക.

  • Vishnu Narayanan To start from scratch, why the name thayambaka, why is it named so? I have been told that Thayambak = thala + Paka = thalathinodu paka – I mean, thayambakayile ottu mikka ennangalum thaalathinu ethir(opposite) aayittanu kottuunnathu = so thalampaka has been polished and named as thayambaka. Trust clear to all.

  • Sreevalsan Thiyyadi ‎MothalakottamKuroor എന്നീ രണ്ടുപേര്‍ പറഞ്ഞതിനെ ചേര്‍ത്ത് ഒരു കാര്യം എഴുതട്ടെ. ആദ്യം നാരായണന്‍: അടന്തക്കൂറ് പതിഞ്ഞെടുത്ത ശേഷം പിന്നൊരു പഞ്ചാരിയും ചിലപ്പോള്‍ അതിനു മീതെ ഒരു ചമ്പയും കൂറുകള്‍ കൊട്ടുന്ന ഒരു സമ്പ്രദായവും കേട്ടുതുടങ്ങിയിരിക്കുന്നു. (മുഷിയാന്‍ വേറൊന്നും വേണ്ട.) പിന്നെ, മനോജ്‌: അങ്ങേക്കും എനിക്കും ഒക്കെ പ്രിയം ഉള്ള സദനം വാസുവാണ് ഇത്തരം ഒരു സാധനം കൊട്ടി (ഞാന്‍) ആദ്യം കേള്‍ക്കുന്നത്. ഒരു പത്തുവര്‍ഷം മുന്‍പ് :-). ഒരു കാര്യംകൂടി മനോജേ, താങ്കള്‍ ആദ്യത്തെ പോസ്റ്റ്‌ എഴുതാന്‍ എന്തിനിത്ര മടിച്ചു എന്ന് ഇപ്പോഴും വ്യക്തമാവുന്നില്ല. ഒന്നാമത് യാതൊരു വിവാദത്തിനും ഒരുമ്പെടാത്ത കാര്യങ്ങള്‍. രണ്ട്, നല്ല കാതല്‍ സംഗതികള്‍‍, ഭംഗിയായ വിവരണരീതി. പിന്നെ, ആസ്വാദകര്‍ക്കിടയില്‍ കയറിവരണ്ട എന്ന് കരുതിയാണെങ്കില്‍ ഇതും പറയട്ടെ: കലാകാരന്‍ ആയതുകൊണ്ട് താങ്കള്‍ ആസ്വാദകന്‍കൂടി അല്ലാതെ പോവുന്നില്ലല്ലോ. (‘വെറും കലാകാരന്‍’ അല്ല ഞാന്‍ അറിഞ്ഞിടത്തോളം മനോജ്‌ കുറൂര്‍.) ഇവിടെ ഇടയ്ക്കൊക്കെ കാണണം, സുഹൃത്തെ.

  • Manoj Kuroor ‎Sreevalsan Thiyyadi, 🙂 അത് ഈ രീതിയില്‍ എഴുതിയതുകൊണ്ടല്ലേ? മാറിനിന്നു കാണുന്ന ഒരു രീതി 🙂 പറഞ്ഞുവരുമ്പോള്‍ സ്വന്തം ആസ്വാദനരീതിയിലൂന്നി അഭിപ്രായം പറയേണ്ടിവരും… ശൈലീഭേദങ്ങളെ സംബന്ധിച്ചും കാലപരിണാമം, ചില കൂറുകളുടെ സാധുത എന്നിവയെപ്പറ്റിയും തായമ്പകക്കാര്‍ തമ്മിലുള്ള കലഹമൊക്കെ ഓര്‍ത്തതുകൊണ്ടു പറഞ്ഞതാണ് 🙂

  • Narayanan Mothalakottam ‎Manoj Kuroor സ്വന്തം ആസ്വാദന രിതിയിലുന്നി അഭിപ്രായം പറയുമ്പോള്‍ കൂടുതല്‍ ആത്മാര്‍ത്ഥത ഉണ്ടാവും. ഇഷ്ടമയതിനെ ബലെ എന്നും അല്ലെങ്കില്‍ മുഷിഞ്ഞു എന്നും നമുക്ക് പറയാം. അടി കൂടുന്നത് ടോപിക്കില്‍ തന്നെയാണെങ്കില്‍ എന്ത് ചേതം.

  • Sreevalsan Thiyyadi ഇവിടെ നാം ആലിപ്പറമ്പ് മുതല്‍ തൃത്താല വരെയുള്ള ദൂരം ഒന്ന് അളക്കാന്‍ നോക്കുകയും അതിന് ‘പാതിവഴി’ കണ്ട പൂക്കാട്ടിരി എന്ന നാഴികക്കല്ലിനെയും ഒക്കെ പറ്റിയൊക്കെ (ആലങ്കാരികമായി) പരാമര്‍ശിച്ചല്ലോ. എന്തേ അങ്ങാടിപ്പുറം എന്നൊരു പേരിനെ പറ്റി ഓര്‍ക്കാതെ പോയത്? ചെറുപ്പത്തിലേ കരിഞ്ഞുപോയ കിടിലന്‍ പടുമുളയായ കൃഷ്ണദാസിനെ മറന്നുവോ, കൂട്ടരേ?

  • Narayanan Mothalakottam എന്റെ ഒരു നഷ്ടം. കൃഷ്ണദാസിന്റെ തായമ്പക ഞാന്‍ കേട്ടിട്ടില്ല അല്ലെങ്കില്‍ ആ തയംപകയെ കുറിച്ച് കേട്ടിട്ടേ ഉള്ളു.

  • Dev Pannavoor കിടിലന്‍ തന്നെ ആയിരുന്നു ട്ടോ…സംശയം ഇല്ല..

  • Sreevalsan Thiyyadi എന്നാല്‍ ധരിച്ചുകൊള്ളുക,Mothalakottam. പതിഞ്ഞ അടന്തക്കൂറില്‍ പഞ്ചാരിയുടെ നട. അവ്വിധം ഒരു സംഗതികേട്ട്‌ ഒരു ഇരുപതു വര്‍ഷം മുന്‍പ് അങ്ങാടിപ്പുറം കൃഷ്ണദാസ് കൊട്ടിയ തകര്‍പ്പന്‍ തായമ്പകയുടെ ബാക്കി ഒരു ഭാഗവും അന്നേ രാത്രിതന്നെ ഓര്‍മ ഇല്ലാതെ പോയിക്കഴിഞ്ഞു. ഇന്നത്തെ ഫുട്ബാളില്‍ മെസ്സി എങ്ങനെ, അങ്ങനെ ആയിരുന്നു അന്നൊക്കെ ചെണ്ടയില്‍ കൃഷ്ണദാസ്.

  • Dev Pannavoor ‎Manoj Kuroor സൂചിപ്പിച്ചതു പോലെ ശൈലിക്കൊന്നും ഇന്ന് അത്ര പ്രാധാന്യം ഉണ്ടോ എന്ന് സംശയം ആയിതുടങ്ങിയിരിക്കുന്നു…ഇപ്പോള്‍ തായമ്പക കൊട്ടുകാരന് തന്റെ സ്വന്തമായ വഴികളിലൂടെ അനുകരണങ്ങളും, സ്വാധീനങ്ങളും കളഞ്ഞു കൊട്ടികയരാന്‍ കഴിവുല്ലവനയിരിക്കണം…പൂരങ്ങള്‍ ആകുമ്പോള്‍ വലിയ വലിയ ബോര്‍ഡുകള്‍ കാണാറില്ലേ…ഓരോ കൊല്ലവും പുതിയ ആളുകള്‍ ആയിരിക്കും തയംബകക്ക് വരുന്നത്…അല്ലാതെ ആനകള്‍ക്ക് ഏകകം പത്തു കൊല്ലത്തേക്ക് കൊടുത്തു വയ്ക്കുന്ന പോലെ അല്ല ഇപ്പോള്‍ ഒരു തായമ്പക…ഓരോ കൊല്ലവും ആളുകള്‍ മാറി വരും…ഓരോ കൊല്ലവും കൊട്ടുകര്‍ക്ക് ഒരു challenge ആയിരിക്കും പോയ വര്‍ഷത്തെ തായമ്പക..:):)

  • Narayanan Mothalakottam പക്ഷെ തായമ്പകയിലും മേളത്തിലും മറ്റും അതിന്റെ തനതായ quality യെക്കാളും ഇപ്പോള്‍ ആളുകള്‍ക്ക് താല്‍പ്പര്യം അതിന്റെ കെട്ട് കഴ്ച്ചക്കാണ് Dev Pannavoor പറഞ്ഞ പോലെ വലിയ വലിയ ബോര്‍ഡുകള്‍ വക്കുന്നത് പോലെ. ആ പ്രശ്നം ആണ് മനോജും മണിയും തിയ്യാടിയും പറഞ്ഞത്. പരിഷ്കാരവും അതിന്റെ ഭാഗമായി വരുന്ന survival technic ഉം.

  • Dev Pannavoor പോരൂര്‍ ഉണ്ണികൃഷ്ണനെ എടുക്കുകയനെങ്ങില്‍ പ്രമാണിമാരുടെ കൂടെ കൊട്ടി തെളിയിച്ച ആളല്ലേ? പോരൂരിന്റെ കലൂരിന്റെ കൂടി ഒരു ഡബിള്‍ ഒരിക്കല്‍ കേള്‍ക്കുക ഉണ്ടായി…Sreevalsan Thiyyadi ഇവിടെ Lionel Messi യുടെ കാര്യം പറഞ്ഞില്ലേ…എനിക്കാണെങ്കില്‍ വിരേന്ദ്ര ശേവഗിനെ ആണ് ഓര്മ വന്നത് അപ്പോള്‍…ആര്‍ക്കും പരാജയപ്പെടുത്താന്‍ പറ്റാത്ത ഒരു യോദ്ധാവിനെ പോലെ..തായമ്പക ഒരു അനുഭവം ആയിരുന്നു….ശബ്ദം കൊണ്ടും അത് വഹിപ്പിക്കുന്ന ഊര്‍ജം കൊണ്ടും…

  • Sreevalsan Thiyyadi അങ്ങനെയെന്നു മുഴുവന്‍ പറയാന്‍ വരട്ടെ എന്നു തോന്നുന്നു, Mothalakottam. ആധുനിക കാലത്ത് പൊതുവേ നടക്കുന്ന മാനകവല്‍ക്കരണം തായമ്പകക്കും ബാധകമാവുന്നു എന്നും കരുതാം. കുമ്പളയിലെയും കളയിക്കാവിളയിലെയും മലയാളങ്ങള്‍ തമ്മില്‍ ഒരു മുപ്പതു കൊല്ലം മുന്പുള്ളപോഴത്തെ അത്ര വ്യത്യാസം ഇന്നുണ്ടോ? കഥകളിയില്‍ മടവൂരിനോളം തെക്കന്‍ സമ്പ്രദായം ശിഷ്യന്‍ രാജശേഖരന് ഉണ്ടോ? സദനം കൃഷ്ണന്‍കുട്ടിയുടെ ആട്ടം കണ്ടാല്‍ കല്ലുവഴി ചിട്ടയില്‍മാത്രം അഭ്യസിച്ച ആളാണ്‌ എന്ന്‌ ഇന്നു പറയുമോ? മാര്‍ഗി മധുവിന്റെ ഗുരു കലാമണ്ഡലം ഗോപിയാണെന്ന് ചിലപ്പോഴെങ്കിലും തോന്നിപോവാറില്ലേ? തിരുവല്ലയില്‍നിന്ന് പത്തിയൂര്‍ക്ക് ഉള്ളതിന്റെ എത്രയോ മടങ്ങ്‌ ദൂരമാണു പഴയ ഗോപിക്കുട്ടന്റെയും പുതിയ ശങ്കരന്‍കുട്ടിയുടെയും അരങ്ങുപാട്ടിന്‌, അല്ലേ? ചെണ്ടമേളത്തില്‍ത്തന്നെ പഴയ പാഴൂരും പനമണ്ണയും പന്തീരാന്‍കാവിലും കേള്‍ക്കുന്ന പഞ്ചാരികളൊക്കെ ഇന്ന് പെരുവനം മട്ടിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു…

  • Dev Pannavoor എന്നെ Sethunath U Sethu മലയാളം ഇവിടെ മലയാളം എഴുതാന്‍ പഠിപ്പിച്ചു എന്ന് മാത്രമേ ഉള്ളൂ…അദ്ദേഹത്തിനു തിരക്കായത് കൊണ്ട് വ്യാകരണം, ശബ്ദതാരാവലി ഒന്നും പഠിപ്പിക്കല്‍ ഉണ്ടായിട്ടില്ല…കേരളതിലല്ലേ പഠിച്ചത് എന്നാ ദുഷ്ചോദ്യം ആയി Sreevalsan Thiyyadiവരേണ്ട…ഞാന്‍ സംസ്കൃതം ആണ് പടിചിരിക്കുന്നത് ട്ടോ…ഇനി സംസ്ക്രുതതിലെന്റ്റ്‌ പ്രാഗല്‍ഭ്യം കണ്ടു പിടിക്കാന്‍ ആരെങ്കിലും വന്നാല്‍ ഞാന്‍ ഇവിടെ നിന്നും ഓടുകയും ചെയ്യും…:):):)

  • Narayanan Mothalakottam പരിഷ്കരണവും മറ്റും ധാരാളം നടക്കുന്നു. പോര ഇപ്പോള്‍ യാത്ര സൌകര്യവും documenattion facility യും iT യും മറ്റും വളരെ വികസിച്ചതോടെ cultural exchange വളരെ വേഗം ആയിട്ടുണ്ട്. അതുകൊണ്ടു തനതായ ശൈലിയില്‍ തന്നെ നിലനിക്കാന്‍ പ്രയാസവും ആണ്. ഞാന്‍ ഉദ്ദേശിച്ചത് പലപ്പോഴും മഹാരധന്മാരുറെ തായമ്പക മോഹിച്ചു കേള്‍ക്കുമ്പോള്‍ കൊട്ടുന്നവര്‍ക്കും വേണ്ട കേള്‍ക്കുന്നവര്‍ക്കും വേണ്ട എന്നാ അവസ്ഥ വന്നാലോ? അങ്ങിനെയും സംഭവിക്കുന്നുണ്ട് ധാരാളമായി അടുത്ത കാലത്.

  • Arun Pv

   ividuthe postukal ellam vayichathil ninnu thayambkayude shylee paramaya ottere karyangal manassilavunnundu,,,,ente samsayam ithonumala..bharathappuzhakku vadakkottu aanu thayambakakku oru pratheka pariganana ullathu,,thekku thrissur chenda …See more
  • Dev Pannavoor ‎Arun Pv അറിഞ്ഞതില്‍ സന്തോഷം…അത് തന്നെയാണ് ഈ ഗൃപിന്റെ ഉദ്ദേശവും…ഇങ്ങിനെയുള്ള ചര്‍ച്ചകള്‍ സജീവമാക്കുന്ന എല്ലാവര്ക്കും നന്ദി…ചര്‍ച്ച അവസാനിപ്പിക്കുകയല്ല…തുടരുക തന്നെ ആണ്…:):):)

  • Narayanan Mothalakottam

   അത് ഏതാണ്ട് മനോജിന്റെ വാക്കുകളില്‍ നിന്ന് മനസ്സിലായില്ലേ അരുണ്‍. മലമക്കാവ് കേശവ പൊതുവാള്‍ ആണ് ആദ്യം തായമ്പക ഈ വിധത്തില്‍ ആക്കിയത് എന്ന്. അത്ഗ്നും മുമ്പത്തെ സ്ഥിതി വലിയ പിടിയില്ല എന്നും. കൊലാന്ത സ്വാമി പിന്നീടും. അവര്‍ ഭാരത പുഴയ്ക്കു വടക്കാണ…See more
  • Vishnu Narayanan Narayanetta true

  • Naveen Namboodiripad തെക്കുള്ള മേളക്കാര്‍ മേളത്തിന് തന്നെ പറ്റുള്ളൂ …. വടക്കന്മാര്‍ തായമ്പകക്കും മേളത്തിനും ജില്ലികളാണ് ജഗജില്ലികള്‍ 🙂 🙂 🙂 Narayanan Mothalakottam

  • Narayanan Mothalakottam പക്ഷെ പഞ്ചാരി മേളതിനല്ല ആ കേമത്തം. വടക്കുളവര്‍ക്ക് മേളം എന്നാല്‍ പാണ്ടി അല്ലെ? ഭാരത പുഴക്ക് തെക്കുള്ളവര്‍ക്ക് മേളം എന്ന് പറഞ്ഞാല്‍ പഞ്ചാരി അല്ലെ ? 🙂 🙂

   19 November 2011 at 17:59 · Like
  • Narayanettan Madangarli ‎@NM athentha angine ezuthiyathu:- thrissuril parisarathum nalla paaandiyum panchaariyum undallo ?

  • Narayanettan Madangarli NN :- sarikkum thekkanmaar angine aayrikkam…pakshe tcr oru paridhi vare ekm district ozivaakki kkolooo

  • Narayanettan Madangarli TVPM il orikkal ഒരു ബഹളം കേട്ട് ചെന്നപ്പോ മനസിലായത് ഒരു തരാം കൊട്ട് വാദ്യം എന്നാണ്… ചോദിച്ചപ്പോ ഉടന്‍ വന്നു മറുപടി ” അറിഞ്ഞൂട്യോ ഇതാണ് പഞ്ചവാദ്യം “.. നോക്കിയപ്പോ ശരിയാ 5 വാദ്യങ്ങള്‍ ഉണ്ട് … എല്ലാരും തന്നാലായത് പോലെ വെയര്‍ത്തു കുളിച്ച്ഹു നല്ല മല്ലു പണി തന്നെ…

  • Naveen Namboodiripad അപ്പൊ ഈ തിരുവേഗപ്പുറ രാമപൊതുവാള്‍ ന്‍റെ റോള്‍ എന്താ ?

  • Narayanan Mothalakottam

   narayanetta pantiye kurichu paranjal “vatakkanmar” njangalanu mumpil ennu paranju varerikkum. athinalanu njan panchari ennu paranjathu. panchariyil chadi veezhan athra pattilla. athinte oru karanam vatakkan poorangal mikkavarum ellam mathik…See more
  • Vishnu Narayanan Thayambakakkar nannayi melam kottum ennu paranjal samsayam aanu. Melam professionals thayambaka nannayi kottum ennu paranjal valare valare samshayamanu.

  • Vishnu Narayanan Thayambakayum melavum orupole kondu nadakkunna artistukalil oralanu sree mattannoor shankaran kutty marar. Addehathinde thayambakayum melavum mosham avilla.

  • Dev Pannavoor കുറെ കഷ്ടം ആണ് ട്ടോ…മംഗ്ലീഷ് ഇങ്ങനെ പ്രയോഗിക്കാന്‍ തുടങ്ങിയാല്‍… Narayanan Mothalakottamത്തിനെ വിഷ്ണു നാരായണനെ മലയാളം എഴുതാന്‍ പഠിപ്പിക്കാന്‍ വിട്ടതാണ്…പക്ഷെ ദാ ഇപ്പോള്‍ അദ്ദേഹം തന്നെ മംഗ്ലീഷ് പ്രയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു…:):):) ഇല്ലെങ്ങില്‍ ഒരു കാര്യം ചെയ്യൂ…ഇംഗ്ലീഷില്‍ തന്നെ എഴുതിക്കോളൂ….:):):)

  • Jayanthan Aryampilly കുഞ്ഞനിയനോടു ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. തായമ്പകയും മേളവും ഒരുപോലെ നന്നായി കൈകാര്യം ചെയ്യുന്നവര്‍ കുറവാണ്. ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അങ്ങനെയുള്ള ഒരാളാണെന്ന്, അദ്ദേഹത്തിന്റെ മേളവും തായമ്പകയും കേട്ട ആരും സമ്മതിക്കും.

   19 November 2011 at 22:07 · Like ·  1
  • Narayanan Mothalakottam എടോ Dev Pannavoor എന്റെ വീട്ടിലെ ഡസ്ക് ടോപ്‌ ഇല്‍ മലയാളം ഫോണ്ട് നേരിട്ട് പറ്റുന്നില്ല. പലേ വിദ്യകളും നോക്കി. അതിനാല്‍ ജിമെയില്‍ മാത്രമാണ് ശരണം. രണ്ടും തുറന്നു വച്ചു വേണ്ട എന്ന് നിരീച്ചു മംഗ്ലീഷ് ആക്കിയതാണ്. പിന്നെ കാര്യമായ ഒരു കമെന്റ് ഒന്നും ആയിരുന്നില്ലല്ലോ. ഒരു തോണ്ടല്‍ ആയിരുന്നല്ലോ. അതുകൊണ്ടാ…..

  • Narayanan Mothalakottam ‎Jayanthan Aryampillyകുഞ്ഞനിയന്‍ എന്ന് ഉദ്ദേശിച്ചത് Vishnu Narayanan

  • Jayanthan Aryampilly അതെ അതെ…. വിഷ്ണു നാരായണന്‍ ഞങ്ങള്‍ക്കൊക്കെ കുഞ്ഞനിയനാ….. പിന്നെ നാരായണേട്ടാ… ഈ ജീ മെയില്‍ തന്നെ വേണംന്നില്ല്യട്ടോ… വരമൊഴി വിന്‍ഡോസ്‌-ലും, ലിനക്സ്‌-ലും ഇന്‍സ്റ്റോള്‍ ചെയ്യാവുന്ന ഒന്നാണ്. ശ്രമിക്ക്യെണ്ടായിട്ടില്ല്യെ?

  • Naveen Namboodiripad ഞാന്‍ ചോദിചേന് ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ തിരുവേഗപ്പുറ ടെ റോള്‍ ? അദ്ദേഹവും ഇല്ല്യേ ഈ തായമ്പകേടെ മലമക്കാവ് ശൈലി രൂപീകരണത്തില്‍ ?

  • Dev Pannavoor ‎Naveen Namboodiripadഉണ്ട് എന്ന് തോനുന്നില്ല…മലമാക്കാവില്‍ കേശവ പോതുവാളിനാണ് തായമ്പകയുടെ മലമാക്കാവ് ശൈലിയുടെ ഉപജ്ഞാതാവ് എന്നാണ് വായിച്ചിരിക്കുന്നത്…Sreevalsan Thiyyadi

   19 November 2011 at 22:40 · Like
  • Naveen Namboodiripad മലമക്കാവ് കേശവ പൊതുവാളിന്‍റെ മരുമകന്‍ അല്ലെ രാമ പൊതുവാള്‍ ?

  • Sreevalsan Thiyyadi

   ഈ വടക്ക് എന്നാല്‍ വള്ളുവനാട്-ഏറനാട് ആണോ ഉദ്ദേശിക്കുന്നത്, Naveen? എന്നാല്‍(ക്കൂടി) താങ്കളുടെ ധാരണയോടു എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. പാലക്കാട്-മലപ്പുറം ജില്ലകളില്‍ പാരമ്പര്യം ആയി കേള്‍ക്കുന്ന (പഞ്ചാരി) മേളം തൃശ്ശൂര്‍ പ്രദേശത്…See more
  • Sreevalsan Thiyyadi

   ഭാരതപ്പുഴക്ക് തെക്ക്, മദ്ധ്യകേരളത്തില്‍, പഞ്ചാരിമേളത്തിന് പ്രാമാണ്യം കൂടും എന്നത് ശരി തന്നെ, Narayanan. പക്ഷെ വടക്കോട്ട്‌ പാണ്ടിയെ പ്രധാനമായും ഉള്ളൂ എന്ന് കല്പിക്കുന്നതില്‍ പിശകുണ്ടെന്നു തോന്നുന്നു. (വള്ളുവനാട്ടിലെ പഞ്ചാരി പൊതുവേ ഒരു [തമിഴന…See more
  • Sreenivas Km Eee vadakkintey kaaryam paranjappol(Kozhikkodappuram), avarudey veekan chendakkentha ithra valippam? Evidunno kandathanu. Atho Athum oppikkalaano?

  • Arun Pv

   പഞ്ചാരി കേള്‍ക്കാന്‍ സുഖം തൃശൂര്‍ മുതല്‍ തൃപ്പുനിതുര വരെ ആണ് എന്നാണ് എന്റെ അഭിപ്രായം ..വള്ളുവനാട് ഭാഗത്തെ ഗംഭീര പോതുവാളന്മാര് മേളം കൊട്ടിയാല്‍ നന്നാവും പക്ഷെ തൃശ്ശൂരിലെ മാരന്മാരാണ് അതിനു നല്ലത് ..എന്താച്ച ..ശൈലീപരമായ പ്രശ്നം തന്നെ..വല്ലുവന…See more
  • Madhavan Kutty

   കുറച്ച് വൈകിയെങ്കിലും ചിലത് പറയട്ടെ.Manoj Kuroor മലമക്കാവ് ശൈലിയുടെ ഉപജ്ഞാതാവ് മലമക്കാവ് ക്കെശവപൊതുവാൾ തന്നെ എന്ന് പ്രസിദ്ധമാണെങ്കിലും, യഥാർത്ഥത്തിൽ അത് തുടങ്ങിവെച്ചത് അദ്ദേഹമല്ലെന്ന് കാരണവന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്ന് തൊട്ടു…See more
  • Sreevalsan Thiyyadi യേയ്, Madhavanകുട്ടിയേട്ടന്‍ വന്നു. ഇനി ഈ പോസ്റ്റ്‌ പതികാലാരിഷ്ടകതകള്‍ വിട്ട് പതിഞ്ഞ അടന്തക്കൂറിലേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിക്കുന്നു.

  • Narayanettan Madangarli

   അതാണ് സാരി . നല്ല പാണ്ടിയും, പഞ്ചാരിയും തകര്‍ ബെല്‍റ്റ്‌ ഇല് ആണ് സരിയാകുക…എല്ലാ മര്രാര്‍ മാരും, താളബോധം ഉള്ള നാട്ടുകാരും ഒക്കെ കാരണം ആണ് – ഇങ്ങിനെ ആയിപ്പെടാന്‍ . ഞാന്‍ മുന്നേ എഴുതിയപോലെ തയംപകക്ക് തകര്‍ പരിസരത്ത് വേരുപോര…:
   സുഹൃത്തുക്കള…See more
  • Vishnu Narayanan Pathinja adanthakoor: I like that than chemba panchari

  • Sreevalsan Thiyyadi To me, Pathinja adanthakkoor communicates more to the head, while panchari-chamba communicates to the heart. And I mostly prefer the latter to the former. 🙂 A hopelessly personal opinion. (No argument intended.)

  • Vishnu Narayanan More to head and more to heart : Would like to know more etta

  • Sreevalsan Thiyyadi

   I wasn’t trying to make a big point,Vishnu. A slow-paced Adanthakkoor would warrant a certain sense of mathematics from the artiste to present and the listener to enjoy. Thus it is more of a brainy affair, at least in the initial course of…See more
  • Manoj Kuroor മാധവന്‍‌കുട്ടിയേട്ടാ, പറഞ്ഞു കേട്ടുട്ടുള്ളത് പറഞ്ഞു എന്നേയുള്ളൂ. ഞാന്‍ ആ ദേശക്കാരനല്ല. കൂടുതല്‍ അറിയുന്നവരില്‍നിന്ന് അറിയാനാഗ്രഹിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഇനിയും അറിയാന്‍ ആഗ്രഹമുണ്ട്. താങ്കളെപ്പോലുള്ളവരുടെ സാന്നിധ്യം വളരെ സന്തോഷം നല്‍കുന്നു. ഈ ചര്‍ച്ച അതിനു സഹായിച്ചു. വളരെ നന്ദി 🙂

  • Narayanan Mothalakottam അപ്പോള്‍ പോരൂര്‍ ശങ്കുണ്ണി മാരാര്‍ രൂപകല്‍പന ചെയ്ത (ചിട്ടപെടുത്തിയ) തയമ്പകയെ കൊലന്തസ്വമിയും കേശവ പൊതുവാളും വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിച്ചപ്പോള്‍ രണ്ടു പ്രധാന ശൈലികള്‍ ആയി. രാമമംഗലം ശൈലിയെ കുറിച്ച് കേട്ടിട്ടുണ്ടോ Madhavan Kuttyഏട്ടാ ?

  • Padmini Narayanan

   ഒരുപാട് തയംബകകളും , പഞ്ചാരിയും ഒക്കെ കേട്ടു. എന്നാല്‍ അതുകഴിഞ്ഞാല്‍ ആ നന്നായി, തരക്കേടില്ല, പോര …എന്നെല്ലാമുള്ള ചുരുങ്ങിയ അഭിപ്രായങ്ങള്‍ പറഞ്ഞു തിരിച്ചുവരുവാന്‍ തക്ക വിവരമേ എനിക്കുള്ളൂ. എന്നാല്‍ ആ അറിവ്, ഒന്നുമല്ലെന്ന് അറിയാന്‍ ഈ ഒരു ചര്‍…See more
  • Padmini Narayanan ഈ ചര്‍ച്ച തുടങ്ങിവെച്ച ശ്രീ നാരായണന്‍ മോതലകൊട്ടതിനെ മറന്നിട്ടില്ല ഞാന്‍. ഈ കാര്യങ്ങള്‍ ഇത്രയും ഗഹനമായി അറിയാന്‍ ഇടയാക്കിയത് അദ്ദേഹത്തിന്റെ ഒരു ചോദ്യത്തില്‍ നിന്നാണല്ലോ..തങ്ങളെ ഞാന്‍ നന്ദി പൂര്‍വ്വം സ്മരിക്കുന്നു ……

  • Narayanan Mothalakottam ഈ ഗ്രുപ്പ് രൂപീകൃത മയിട്ടു ആദ്യ ദിവസങ്ങളില്‍ തുടങ്ങിവച്ച ചര്‍ച്ച ആണ് ഇത്. വളരെ വളരെ അറിവുകള്‍ സമ്മാനിച്ച ഒരു ചര്‍ച്ച തന്നെ ആയി ഈ പോസ്റ്റ്‌ എന്നതില്‍ സന്തോഷം. അതുപോലെ മറ്റൊന്നാണ് അമ്മന്നൂര്‍ മാധവ ചക്യരെയും കൂടിയട്ടതിനെയും കുറിച്ച ചര്‍ച്ച.

  • Madhavan Kutty

   ശ്രീ Narayanan Mothalakottamഅങ്ങിനെതന്നെ ആയിക്കൊള്ളണമെന്നില്ല. ശങ്കുണ്ണി മാരാർ തുടങ്ങിവെച്ചത് രണ്ട് വഴിയ്ക്ക് പിരിഞ്ഞുപോയി രണ്ട് ശൈലി ആയി വളർന്നുവന്നു എന്ന് കരുതൻ വയ്യ എന്നർത്ഥം. ശങ്കുണ്ണിമാരാർ സ്വന്തം പ്രതിഭ ഉപയോഗിച്ച് നിലവിലുള്ള തായമ്പകയ…See more
  • Sunil Kumar എന്നാ നമുക്കിനി നാരായണന്‍ മൊതലകോട്ടത്തിന്‍റെ ഫോട്ടോ അനാച്ഛാദനം വേണോ? 🙂 അനുസ്മരണം കഴിഞ്ഞൂലോ… അത്രക്ക് വെണ്ടെങ്കില്‍ ഒന്ന് പൊന്നാട അണിയിച്ച് സമാദരിച്ചാലോ? :):):) ഗ്രൂപ്പിന്‍റെ പ്രൊഫൈല്‍ ഫോടോ ആക്കുകയും ചെയ്യാം :):):)

  • Dev Pannavoor ഗൃപിന്റെ പ്രൊഫൈല്‍ ഫോട്ടോ…അത് വേണോ Sunil Kumar….:):):):)

  • Sunil Kumar നന്ദി കാണിക്കാന്‍.. നല്ലതല്ലെ? പിന്നെ ഒരു ചെറിയ മൊതലക്കൊട്ടം ചര്‍ച്ചക്കാര്‍ ഗ്രൂപ്പ് കൂടെ ആണല്ലൊ ഇത് :):)

  • Dev Pannavoor അങ്ങിനേം ഒന്നുണ്ടോ? ശിവ…ശിവ…എന്തൊക്കെയ ഈ കേക്കനത്…പിന്നെ ഒരു കാര്യം ണ്ട് ട്ടോ…അധികം കളിക്കെണ്ടാ…അറിയാലോ കൊട്ടഷന്‍ ആള്‍ക്കരിവിടെ തന്നെ ഉണ്ട്…:):):)

  • Sunil Kumar ഞാന്‍ നിര്‍ത്തി 🙂

  • Dev Pannavoor ഞാനും….:):)

  • Sreevalsan Thiyyadi സെഞ്ച്വറി അടിച്ചതിന്നാല്‍ മാത്രമാണെങ്കില്‍ നിര്‍ത്തണ്ട…

  • Dev Pannavoor നല്ല ഒരു സിനിമയുടെ ഇടയില്‍ ഒരു സെന്തിലും മണിവന്നനും വന്നു എന്ന് കരുതിയാല്‍ മതി Sreevalsan Thiyyadi‍….സുല്ല്…:):):):)

  • Amalraj Rajasekharan ദേവ് ,,,,,,നാരായണേട്ടന്‍ മുതലക്കോടം ,,,,,,,ചെണ്ടയില്‍ നിന്ന് പിടിവിടുന്ന ഒരു ലക്ഷണവും ഇല്ലാട്ടോഓഓ,
   പാണ്ടി കൊട്ടി തീര്‍ത്തു മതിലിണ്ടേ അകത്തു കേറി പഞ്ചാരി അഞ്ചാം കാലത്തില്‍ പൊകുവാആ

  • Narayanettan Madangarli venengil police aakanum ready aakanam nnu ennodu Dev paranjhirunnu…. njhan ellam vaayikkunnudu…padikkunnundu…

  • Vishnu Narayanan Yes Sreevalsan thiyyadi etta. That brainy affair in adanthakooru is what i like the most. To me, thayambaka enjoyment is over after mukham and dudukududkunanakam ennam of pathikalam and second or third ennam of pathinja adantha koor. But I like panchari chemba koor also. Given a chance I will ask the artist to perform adantha kooru. I feel artiste has done something great when he performs adantha kooru.

  • Narayanan Mothalakottam

   ഞാന്‍ കുറച്ചു നേരം ഇവിടെ ഇല്ലായിരുന്നു. അപ്പോഴേക്കും എന്ത്ഹോക്കെ സംഭവിച്ചു. എന്‍റെ ഫോട്ടോ അനാച്ഛാദനം ചെയ്യുന്നു, പൊന്നാട അണിയിക്കുന്നു, എന്നിങ്ങനെ വിവിധ പരിപാടികള്‍. Sunil Kumar ഇപ്പോഴും തിരനോട്ടതിന്റെ ഹന്ഗോവേര്‍ ഇല്‍ ആണ് എന്ന് തോന്നുന്നു.എന്തായാലും രക്തസാക്ഷി ആക്കി ഗൃപില്‍ നിന്ന് പറഞ്ഞു വിട്ടില്ലല്ലോ. ഭാഗ്യം……. Dev PannavoorAmalraj Rajasekharan. അതിനു പകരം ഡോളര്‍ അയച്ചു തന്നാല്‍ മതിയായിരുന്നു. മനസ്സിലാവതവരോടു എന്ത് പറയാന്‍ 🙂 🙂 🙂
Advertisements

From → Uncategorized

Leave a Comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: